ദോഹ : കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും ഖത്തറിലെ കലാ - കയിക മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന കെ മുഹമ്മദ് ഈസയുടെ നാമദേയത്തിൽ പെരിന്തൽമണ്ണ സിഎച്ച് സെന്ററിനായി നിർമ്മിക്കുന്ന ചാരിറ്റി ടവർ പ്രഖ്യാപന സമ്മേളനം വെള്ളിയാഴ്ച ദോഹയിൽ നടക്കും.
വൈകീട്ട് 7.00 മണിക്ക് ഐസിസി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കും. മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് കെ. ......
സ്ത്രീധന പീഡനത്തെത്തുടർന്ന് നവവധു ജീവനൊടുക്കി. തമിഴ്നാട് തിരുപ്പൂരിലാണ് സംഭവം. ഇരുപത്തേഴുകാരിയായ റിധന്യയാണ് മരിച്ചത്.......
കൊച്ചി: രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള ശക്തമായി നടന്ന പ്രതിരോധത്തിനോടും പ്രതിഷേധത്തോടും ആദരസൂചകമായി, അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ചുള്ള മോക്ക് പാർലമെന്റ് ബി ജെ പി മഹിളാമോർച്ച സംഘടിപ്പിച്ചു.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അദ്ധ്യായങ്ങളിലൊന്ന് പുനഃപരിശോധിക്കാനും പ്രതിഫലിപ്പിക്കാനും വനിതാ നേതാക്കളും വിദ്യാത്ഥിനികളും പാർലമെന്റ് അംഗങ്ങളായും, സിവിൽ സമൂഹ ശബ്ദങ്ങളായും സഭയിൽ പ്രതികരിച്ചു.
മഹിളാമോർച്ച എറണാകുളം റവന്യൂ .ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ അടിയന്തരാവസ്ഥയിൽ പീഡിതരായവരെയും അവരുടെ കുടുംബാംഗങ്ങളെയും ആദരിച്ചു.
ബി ജെപി സംസ്ഥാന വക്താവ് അഡ്വ. ടി.പി. ......
തിരുവനന്തപുരം: മുന് മുഖ്യമന്ത്രിയും മുതിര്ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണനിലയിലായില്ല..രാവിലെ 11.30 ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ......
കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് ഇന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ......
കർണാടകത്തിൽ നേതൃമാറ്റ ചർച്ച വീണ്ടും സജീവമാവുകയാണ്. രണ്ടോ മൂന്നോ മാസത്തിനകം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായേക്കുമെന്ന സൂചനയാണ് തെളിയുന്നത്. ......
ദോഹ: നാലര പതിറ്റാണ്ടിന്റെ ഖത്തർ പ്രവാസ ജീവിതം അവസാനിപ്പിച്ചു പി വി മുഹമ്മദ് മൗലവി നാട്ടിലേക്ക് മടങ്ങി.മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായ പി വി കെഎംസിസി സംസ്ഥാന ഉപദേശക സമിതി ചെയർമാനാണ്.പൊതു പ്രവർത്തനത്തോടൊപ്പം ആത്മീയ രംഗത്തും സജീവമായിരുന്നു പി വി.
നാട്ടിൽ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കൾക്ക് വേണ്ടി ദോഹ ജദീദിലെ പള്ളി കേന്ദ്രീകരിച്ചു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പി വി യുടെ നേതൃത്വത്തിൽ ജനാസ നമസ്കാരം ഉൾപ്പെടെ നടക്കാറുണ്ടായിരുന്നു. ഏകദേശം 'അറുപത്തിനായിരത്തിൽ' പരം ജനാസ നമസ്കാരങ്ങൾക്ക് പി വി മുഹമ്മദ് മൗലവി നേതൃത്വം നൽകിയിട്ടുണ്ട്.
കെഎംസിസിയുടെ തുടക്കം കാലം മുതൽ പ്രവർത്തന രംഗത്ത് സജീവമായിരുന്ന പി വി കുമ്മങ്കോട് എസ് എസ് മദ്രസ്സ & റിലീഫ് കമ്മിറ്റിയുടെ തുടക്കക്കാരിൽ ഒരാളാണ്. ......
അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും എതിരെ 'ഫത്വ' പുറപ്പെടുവിച്ച് ഇറാനിലെ മുസ്ലീം പുരോഹിതൻ. ഇറാനിലെ ഉന്നത ഷിയാ പുരോഹിതനായ അയത്തുള്ള നാസർ മകാരെം ഷിറാസിയാണ് മതവിധി പുറപ്പെടുവിച്ചത്.
ഇറാൻ പരമാധികാരത്തിന് ഭീഷണിയുയർത്തുന്ന ട്രംപിനെയും നെതന്യാഹുവിനെയും താഴെയിറക്കാൻ ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾ ഒന്നിക്കണമെന്നാണ് അയത്തുള്ള നാസർ മകാരെം ഷിറാസി ആഹ്വാനം ചെയ്തിരിക്കുന്നത്.
നേതാവിനെയോ മർജയെയോ (മതപരമായ അധികാരി) ഭീഷണിപ്പെടുത്തുന്ന ഏതൊരു വ്യക്തിയോ ഭരണകൂടമോ 'മുഹറിബ്' ആയി കണക്കാക്കപ്പെടുമെന്ന് മകാരെം ഷിറാസി വിധിയിൽ പറഞ്ഞു. ......